സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്
പവന്റെ വില 440 രൂപ കുറഞ്ഞ് 57,840 രൂപയായി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്. ഇന്ന് ഗ്രാമിന് 55 രൂപ കുറഞ്ഞു. പവന്റെ വില 440 രൂപ കുറഞ്ഞ് 57,840 രൂപയായി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7230 രൂപയാണ് നല്‍കേണ്ടത്.
18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് 5970 രൂപയാണ് ഗ്രാം വില. സ്വര്‍ണത്തിന് മാത്രമല്ല, വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ വെള്ളി വില ഗ്രാമിന് 102.90 രൂപയും കിലോഗ്രാമിന് 1,02,900 രൂപയുമാണ്.