ആളു മാറി വെട്ടി; ടാപ്പിങ് തൊഴിലാളിക്ക് ഗുരുതര പരിക്ക്

Update: 2024-12-17 09:25 GMT

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് വലിയമലയില്‍ ടാപ്പിങ് തൊഴിലാളിക്ക് വെട്ടേറ്റു. കരിങ്ങ സ്വദേശി തുളസിധരന്‍ നായരെയാണ് അക്രമി സംഘം ആളു മാറി വെട്ടിയത്. സെന്റ് തോമസ് പള്ളിയിലെ കപ്യാരായ സന്തോഷിനെ ആക്രമിക്കാനെത്തിയ നാലംഗ സംഘമാണ് ആക്രമണത്തിനു പുറകിലെന്നാണ് വിവരം. സന്തോഷ് ആണോ എന്നു ചോദിച്ച ശേഷം സംഘം തന്നെ വെട്ടുകയായിരുന്നെന്ന് തുളസീധരന്‍ നായര്‍ പോലിസിനോട് പറഞ്ഞു. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് സംഭവം. വാക്കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. ആളുകള്‍ ഓടി കൂടിയതോടെ സംഘം രക്ഷപെടുകയായിരുന്നു. തുളസീധരന്‍ നായരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കരിങ്ങ സെന്റ് തോമസ് പള്ളിയിലെ കപ്യാരായ സന്തോഷ്, സംഭവം നടന്ന പുരയിടത്തിലൂടെയാണ് സ്ഥിരമായി സന്തോഷ് പള്ളിയിലെ മണിയടിക്കാന്‍ പോകാറുള്ളത്. അതിനാല്‍ സന്തോഷാണെന്ന് തെറ്റിദ്ധരിച്ചാണ് തുളസീധരന്‍ നായരെ അക്രമിച്ചതെന്ന് പോലിസ് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Tags:    

Similar News