സ്‌കൂളിന് മുന്നില്‍ ലോറിയിടിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

Update: 2022-12-21 07:39 GMT
സ്‌കൂളിന് മുന്നില്‍ ലോറിയിടിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: സ്‌കൂളിന് മുന്നില്‍ സിമന്റ് ലോറിയിടിച്ച് വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം പൂവച്ചല്‍ യുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ഇമ്മാനുവേലിനാണ് പരിക്കേറ്റത്. മാമ്പള്ളി സ്വദേശിയാണ്. രാവിലെ എട്ടേമുക്കാലിനാണ് അപകടം.

ലോറിയുടെ വലതുവശത്തെ മുന്‍ ടയര്‍ കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. നാട്ടുകാരും അധ്യാപകരും ഉടനടി കാട്ടാക്കടയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിലേക്ക് മാറ്റി.

Tags:    

Similar News