
ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് നാലുപേരെ പേപ്പട്ടി കടിച്ചു. പള്ളിമുക്ക് പടീറ്റതില്‍ മറിയാമ്മ രാജന്‍ ,പുതുപ്പുരയ്ക്കല്‍ കിഴക്കതില്‍ ഹരികുമാര്‍, പടയണിവെട്ടം പുതുപ്പുരയ്ക്കല്‍ തോന്തോലില്‍ ഗംഗാധരന്‍,സഹോദരന്‍ രാമചന്ദ്രന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അയല്‍പക്കത്തുള്ള ബന്ധുവായ കുട്ടിയെ നായ കടിക്കാന്‍ വന്ന നായയെ ആട്ടിയകറ്റുമ്പോഴാണ് മറിയാമ്മ ആക്രമണത്തിനിരയായത്. ഇവരുടെ മൂക്ക്, മുഖം എന്നിവിടങ്ങള്‍ കടിച്ചു പറിച്ച നിലയിലാണ്. ഹരികുമാറിന്റെ വയറിലാണ് നായ കടിച്ചത്.
നായയുടെ കടിയേറ്റ ഗംഗാധരനെ രക്ഷിക്കാനെത്തിയപ്പോഴാണ് രാമചന്ദ്രന് കടിയേറ്റത്. ഹരികുമാറിന്റെ വയറാണ് നായ കടിച്ചുപറച്ചത്. തെരുവ് നായകള്‍ ഉള്‍പ്പടെ വളര്‍ത്തുമൃഗങ്ങള്‍ക്കും പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ടെന്നാണ് സൂചനകള്‍.