സാധാരണക്കാരുടെ ജീവിതം വഴിമുട്ടിക്കുന്നതാവരുത് വികസന പദ്ധതികള്‍: എന്‍ കെ റഷീദ് ഉമരി

Update: 2022-10-15 08:24 GMT

കോഴിക്കോട്: വികസന പദ്ധതികള്‍ സാധാരണക്കാരെ ഭയപ്പെടുത്തുന്നതും അവരുടെ ജീവിതം വഴിമുട്ടിക്കുന്നതും ആവരുതെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി. വിഴിഞ്ഞം തുറമുഖ പദ്ധതിയടക്കം ഒട്ടുമിക്ക വികസന പദ്ധതികളും സാധാരണക്കാരെ ഭീതിയില്‍ ആഴ്ത്തുന്നതും അവരുടെ ജീവിതോപാധികളും കിടപ്പാടങ്ങളും നഷ്ടപ്പെടുത്തുന്നതുമാണ്. മുഴുവന്‍ ജനങ്ങള്‍ക്കും ഗുണം കിട്ടുന്നതാവണം വികസന നയമെന്ന് അദ്ദേഹം പറഞ്ഞു.

ലത്തീന്‍ കത്തോലിക്കാ വിഴിഞ്ഞം സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എസ് ഡി പി ഐ ബേപ്പൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ 20% പൂര്‍ത്തിയായപ്പോള്‍ തന്നെ ശംഖുമുഖം അടക്കം 600 ഏക്കര്‍ തീരദേശവും നൂറുകണക്കിന് വീടുകളും കടലെടുത്തിട്ടും അദാനിക്ക് വേണ്ടി സാധാരണക്കാരെ കൊല്ലാകൊല ചെയ്യുന്ന ക്രൂരത ഇടതു സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും റഷീദ് ഉമരി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എം എ സലീം അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സി ടി അഷ്‌റഫ്, ഷാനവാസ് മാത്തോട്ടം, റാഹിം ബേപ്പൂര്‍ സംസാരിച്ചു.

Tags:    

Similar News