ആരാധകര്‍ക്ക് ഞെട്ടല്‍; വിഘ്‌നേഷ് പുത്തൂരിനെ ഒഴിവാക്കി മുംബൈ സ്‌ക്വാഡ്; ടൈറ്റന്‍സിനെതിരേ മലയാളി താരം ഇറങ്ങില്ല
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏതൊരു കളിക്കാരനും ആഗ്രഹിക്കുന്ന സ്വപ്‌ന തുല്യമായ അരങ്ങേറ്റം നടത്തിയ താരമാണ് മലയാളിയായ മുംബൈ ഇന്ത്യന്‍സിന്റെ വിഘ്‌നേഷ് പുത്തൂര്‍. ഏവരും വിഘ്‌നേഷിന്റെ ഇന്നത്തെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മല്‍സരത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ മലയാളക്കരയെ ഒന്നാകെ ഞെട്ടിച്ച വാര്‍ത്തയാണ് മുംബൈ ക്യാംപില്‍ നിന്നും വന്നത്. ജിടിക്കെതിരായ മല്‍സരത്തില്‍ വിഘ്‌നേഷിനെ മുംബൈ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയില്ല. സാധ്യതാ ഇലവനില്‍ പോലും താരം ഉള്‍പ്പെട്ടില്ല.
എന്നാല്‍ ഇതിന് കാരണം ഹാര്‍ദ്ദിക്ക് പാണ്ഡെയുടെ വരവാണ്. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ഡെ കഴിഞ്ഞ മല്‍സരത്തില്‍ വിലക്കിനെ തുടര്‍ന്ന് കളിച്ചിരുന്നില്ല. ഈ സ്ഥാനത്താണ് വിഘ്‌നേഷിന് സ്ഥാനം ലഭിച്ചത്. വിലക്ക് മാറി ഹാര്‍ദ്ദിക്ക് എത്തിയതോടെ വിഘ്‌നേഷിന്റെ സ്ഥാനം തെറിച്ചു. കൂടാതെ മറ്റൊരു താരമായ മുജീബ് ഉര്‍ റഹ്‌മാനെ ടീമിലുള്‍പ്പെടുത്തുകയും ചെയ്തു.
വിഘ്‌നേഷിന്റെ പടിപടിയായുള്ള വികസനം ലക്ഷ്യമിട്ടാണ് താരത്തെ മാറ്റി നിര്‍ത്തുന്നതെന്നും മുംബൈ കോച്ചിങ് സ്റ്റാഫുകള്‍ വ്യക്തമാക്കി. ചെന്നൈക്കെതിരായ അരങ്ങേറ്റ മല്‍സരത്തില്‍ ഋതുരാജ് ഗെയ്ക്ക് വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റെടുത്ത് വിഘ്‌നേഷ് അരങ്ങേറ്റം ഗംഭീരമാക്കിയിരുന്നു. മല്‍സരത്തില്‍ മുംബൈ പരാജയപ്പെട്ടെങ്കിലും വിഘ്‌നേഷ് ഏറെ പ്രശംസ നേടിയിരുന്നു.