ദേവികുളം എംഎല്‍എ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

സ്പീക്കറുടെ ചേംബറില്‍ രാവിലെ 8.30നാണ് സത്യപ്രതിജ്ഞ. രാജയുടെ സത്യപ്രതിജ്ഞയില്‍ അപാകതയുണ്ടെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

Update: 2021-06-02 00:53 GMT

തിരുവനന്തപുരം: ദേവികുളം എംഎല്‍എ എ രാജ ഇന്നു വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കറുടെ ചേംബറില്‍ രാവിലെ 8.30നാണ് സത്യപ്രതിജ്ഞ. രാജയുടെ സത്യപ്രതിജ്ഞയില്‍ അപാകതയുണ്ടെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

തമിഴിലുള്ള സത്യപ്രതിജ്ഞ ദൈവ നാമത്തിലോ ദൃഢപ്രതിജ്ഞയോ ആയിരുന്നില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജയോട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടത്.

Tags:    

Similar News