തിരുവനന്തപുരം: ദേവികുളം എംഎല്‍എ എ രാജ നാളെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. രാവിലെ എട്ടരയ്ക്ക് സ്പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ. പ്രോടേം സ്പീക്കര്‍ പി ടി എ റഹീമിന് മുമ്പാകെ ആദ്യതവണ സത്യപ്രതിജ്ഞ ചെയ്തതിലെ അപകാത മൂലമാണ് വീണ്ടും ചെയ്യേണ്ടിവരുന്നത്. രാജയുടെ ആദ്യ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ ഉണ്ടായിരുന്നില്ല. മുന്‍ഗാമി കെ രാജേന്ദ്രനെപ്പോലെ തമിഴിലായിരുന്നു രാജ സത്യപ്രതിജ്ഞ ചെയ്തത്.
നിയമവകുപ്പ് തര്‍ജിമ ചെയ്തപ്പോഴുണ്ടായ പിഴവാണിതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജയോട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടത്. നേരത്തെ സഭയില്‍ ഹാജരാവാതിരുന്ന മന്ത്രി വി അബ്ദുറഹ്മാന്‍ അടക്കം മറ്റു മൂന്ന് എംഎല്‍എമാരും സ്പീക്കര്‍ എം ബി രാജേഷിന് മുമ്പാകെ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമാണ് 36കാരനായ രാജ, സിപിഎം ഏരിയാ കമ്മിറ്റി അംഗവുമാണ്.
ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറര്‍, അഖിലേന്ത്യാ ലോയേഴ്‌സ് യൂനിയന്‍ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ദേവികുളം മുന്‍സിഫ് കോടതിയില്‍ അഭിഭാഷകനാണ്. രണ്ടുവര്‍ഷം മുമ്പാണ് സര്‍ക്കാര്‍ അഭിഭാഷകനായത്. നിയമസഭയിലേക്ക് ആദ്യമായിട്ടാണ് മല്‍സരിച്ചത്. 7000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്.