ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്നു.
ചെമ്മാട്: പൗര പ്രമുഖനും കേരള ഹജ്ജ് കമ്മിറ്റി മുന്‍ ചെയര്‍മാനുമായ എ വി അബ്ദു ഹാജിയുടെ മകന്‍ ഫുആദ് അബ്ദുറഹീം (33) കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായി. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ജിദ്ദയില്‍ പ്രവാസിയായിരുന്നു.
മാതാവ്: റുഖിയ ചെറുപാലക്കാട്ട് പുളിക്കല്‍. ഭാര്യയും രണ്ട് മക്കളുമുണ്ട്. സഹോദരങ്ങള്‍: പരേതനായ അബ്ദുറഊഫ്, പരേതനായ നൗഷാദ്, സിയാദ്, ഫഹദ്, ജവാദ്, മുനീറ, സമീറ.