തിരുവനന്തപുരം: തനിക്കെതിരായ ലൈംഗികാരോപണങ്ങൾ തള്ളി സംവിധായകൻ തുളസീദാസ്. സന്തോഷത്തോടെ ഷൂട്ടിങ് അവസാനിപ്പിച്ച് പോയവരാണ് രണ്ട് പേരും. ഇപ്പോൾ എന്തിനാണ് അനാവശ്യ ആരോപണം ഉന്നയിക്കുന്നത് എന്ന് അറിയില്ല. ഗീത വിജയൻ എവിടെ കണ്ടാലും നന്നായി സംസാരിക്കുന്നയാളാണ്. ശ്രീദേവികയുടെ ആരോപണവും അടിസ്ഥാനരഹിതമാണ്. അവരെ വഴക്ക് പറഞ്ഞിരുന്നു. അതിന്റെ ദേഷ്യമാണോ ആരോപണത്തിന് പിന്നിലെന്ന് അറിയില്ലെന്നും തുളസീദാസ് പറഞ്ഞു.