കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് ഉദ്യോഗസ്ഥന്‍ കെ പി ശശീന്ദ്രന്‍ നിര്യാതനായി

Update: 2021-12-08 12:20 GMT

കണ്ണൂര്‍: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിലെ ഓഫിസ് അസിസ്റ്റന്റ് ഇരിട്ടി കണ്ണാരത്ത് ഹൗസില്‍ കെ.പി. ശശീന്ദ്രന്‍ നിര്യാതനായി. 48 വയസ്സായിരുന്നു. 2005 മുതല്‍ കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു. അവിവാഹിതനാണ്. 

മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചാവശ്ശേരി ശ്മശാനത്തില്‍.

കെ വി സുമേഷ് എംഎല്‍എ ജില്ലാ ആശുപത്രിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. 

മാതാപിതാക്കള്‍: നാരായണന്‍, പരേതയായ ദേവി. സഹോദരങ്ങള്‍: ശാന്ത, പ്രിയങ്ക, വിനു. 

Tags:    

Similar News