ഡിഎൻഎ ഫലം എത്രയും വേഗം; സ്ഥിരീകരിച്ചാൽ മൃതദേഹം അർജുൻ്റെ ബന്ധുക്കൾക്ക് വിട്ടുനൽകും
ഷിരൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹഭാഗങ്ങളുടെ ഡിഎൻഎ പരിശോധന ഫലം എത്രയും വേഗം പൂർത്തിയാക്കുുമെന്ന്ക ർണാടക സർക്കാർ അറിയിച്ചു. കിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹത്തിലെ സാമ്പിൾ ശേഖരിച്ച് റീജ്യനൽ ഫോറൻസിക് ലാബിലേക്ക് അയക്കും. ഫലം വന്ന ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
72 ദിവസങ്ങൾക്ക് ശേഷം ഗംഗാവലിപ്പുഴയിൽ നിന്നാണ് അർജുൻ്റെ ലോറി കണ്ടെത്തിയത്. ഏകദേശം 12 മീറ്ററോളം താഴ്ചയിലായിരുന്നു ലോറി. ഉച്ചയോടെ ഇത് പുഴയിൽ നിന്നു ഉയർത്തിയെങ്കിലും കരയ്‌ക്കെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ജൂലൈ പതിനാറിനാണ് ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അർജുനെ കാണാതായത്. ആദ്യഘട്ടത്തിൽ അന്വേഷണം അലസമായിട്ടായിരുന്നു. പിന്നീട് മാതാപിതാക്കളുടെയും കേരളസർക്കാറിനെയും സമ്മർദ്ദത്തേ തുടർന്ന് കർണാടക സർക്കാർ അന്വേഷണം ഊർജിതമാക്കുകയായിരുന്നു.
അർജുനൊപ്പം രണ്ട് പേരെ കുടി ഇനി കണ്ടെത്താനുണ്ട്. കർണാടക സ്വദേശികളായ ലോകേഷ്, ജഗനാഥൻ എന്നിവർക്ക് വേണ്ടിയായിരിക്കും ഇനി തിരച്ചിൽ .