ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കെതിരേ മൊഴി: സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാനാവില്ലെന്ന് സ്പീക്കര്‍; ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Update: 2021-08-12 05:02 GMT

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസ് പ്രതി സരിത്ത് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം. എന്നാല്‍, ഈ കേസ് കോടതിയില്‍ പരിഗണനയിലുള്ളതിനാല്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.

സ്പീക്കറും നിയമന്ത്രിയും വിഷയം ചര്‍ച്ച ചെയ്യാനാകില്ലെന്ന നിലപാട് സ്വീകരിച്ചതോടെ പ്രതിപക്ഷം സഭ നടപടികള്‍ ബഹിഷ്‌കരിച്ചു. ഡോളര്‍ കടത്ത് കേസ് പ്രതിയുടെ മുഖ്യമന്ത്രിക്കെതിരായ മൊഴിയില്‍ അടിയന്തിര പ്രമേയനോട്ടീസ് അവതരണാനുമതി തേടിയത് പിടി തോമസാണ്.

കൊടകര ബിജെപി കള്ളപ്പണക്കവര്‍ച്ചയില്‍ കോടതി കേസ് നിലനില്‍ക്കെ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് സഭയില്‍ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവ് വിഡി സതീശനെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നത് ബഹളത്തിനിടയാക്കി. നോട്ടീസിന് മേല്‍ കൂടുതല്‍ ചര്‍ച്ച നടത്താന്‍ കഴിയില്ലെന്ന് സ്പീക്കര്‍ അറിയിച്ചതോടെ, മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം സഭ വിട്ടു. ഇപ്പോള്‍ സഭ കവാടത്തിന് മുന്‍പില്‍ പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്.


Tags:    

Similar News