മന്ത്രി വി അബ്ദു റഹിമാന്‍ വന്നവഴി മറക്കരുത്: എസ്ഡിപിഐ

Update: 2025-01-01 10:16 GMT

മലപ്പുറം: വിജയരാഘവന്റെ വര്‍ഗീയ പ്രസ്താവനയെ അനൂകൂലിച്ച മന്ത്രി വി അബ്ദു റഹിമാന്‍ താന്‍ വന്ന വഴികള്‍ മറക്കേണ്ടെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് ഓര്‍മ്മിച്ചു. പ്രിയങ്കാ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നും ജയിച്ചത് വര്‍ഗീയ ശക്തികളുടെ വോട്ടുകൊണ്ടാണെന്നായിരുന്നു വിജയരാഘവന്‍ സിപിഎം വയനാട് ജില്ലാ സമ്മേളനത്തില്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിച്ച ന്യൂനപക്ഷ വകുപ്പ് ചുമതല കൂടിയുള്ള മന്ത്രി വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശത്തെ അതേപടി ന്യായീകരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.

ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് കൂടെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കാതെ പോയപ്പോള്‍ ഭൂരിപക്ഷ വോട്ടുകള്‍ ഏകീരിക്കാന്‍ വര്‍ഗീയത കളിക്കുകയാണ് സി.പി.എം. അതിന് വേണ്ടിയാണ് തങ്ങള്‍ക്ക് കിട്ടാത്ത മുസ് ലിം വോട്ടുകള്‍ക്ക് വര്‍ഗീയതയുടെ ചാപ്പയടിക്കുന്നത്. ഈ അപകടകരമായ നിലാപടാണ് സി.പിഎം തുടരുന്നതെങ്കില്‍ കേരളത്തിന്റെ ചരിത്രത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്ന് സിപിഎം ഓര്‍ക്കുന്നത് നല്ലതാണ്.

വിജയരാഘവനെ പോലെയുള്ള സിപിഎം നേതാക്കള്‍ നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ അതേപടി ഏറ്റുപിടിച്ച് പാര്‍ട്ടിയോടുള്ള തന്റെ കൂറ് തെളിയിക്കാന്‍ ശ്രമിക്കുന്ന മന്ത്രി വി അബ്ദു റഹിമാന്‍ താന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ജയിച്ചതെങ്ങനെയെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. താനൂര്‍ മണ്ഡലത്തിലെ തന്നെ ജയിപ്പിച്ച ജനങ്ങളോടും ഇതേ സമീപനമാണോ മന്ത്രിക്കുള്ളതെന്ന് അദ്ധേഹം വ്യക്തമാക്കണമെന്നും ഈ പ്രസ്താവ പിന്‍വലിച്ച് മാപ്പ് പറയണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി അദ്ധ്യക്ഷത വഹിച്ചു. എ ബീരാന്‍ കുട്ടി, എ സൈതലവി ഹാജി, മുര്‍ശിദ് ശമീം, മുസ്തഫ പാമങ്ങാടന്‍, ഉസ്മാന്‍ കരുളായി, കെ മുഹമ്മദ് ബഷീര്‍, പി.കെ സുജീര്‍, ഇര്‍ഷാദ് മൊറയൂര്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News