നെന്മാറയില്‍ ഇരട്ടക്കൊല; പ്രതി ചെന്താമരക്കു വേണ്ടി തിരച്ചില്‍

Update: 2025-01-27 06:21 GMT
നെന്മാറയില്‍ ഇരട്ടക്കൊല; പ്രതി ചെന്താമരക്കു വേണ്ടി തിരച്ചില്‍

നെന്മാറ: നെന്മാറയില്‍ അമ്മയെയും മകനെയും അയല്‍വാസി വെട്ടിക്കൊന്നു. നെന്മാറ സ്വദേശി മീനാക്ഷിയും മകന്‍ സുധാകരന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി ചെന്താമരയെ പോലിസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ പത്തോടെയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. നേരത്തെ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കൊന്നിരുന്നു.


                                                                                                                                                     ഫോട്ടോ: കൊല്ലപ്പെട്ട മീനാക്ഷി, സുധാകരന്‍ എന്നിവര്‍

2019ലായിരുന്നു ചെന്താമര സജിതയെ വെട്ടിക്കൊന്നത്. പരോളിലിറങ്ങി നടക്കവെയാണ് ഈ കൊലപാതകം. വ്യക്തി വൈരാഗ്യമാണ് കാരണം എന്നാണ് റിപോര്‍ട്ടുകള്‍.






Tags:    

Similar News