ലോക്ഡൗണ്‍: കുടിവെള്ളമില്ലാതെ ഇരിങ്ങല്‍ വലിയ കടവത്ത് പ്രദേശത്തുകാര്‍
ലോക് ഡൗണ്‍ തുടങ്ങി പിറ്റേ ദിവസം മുതല്‍ ഇവിടുത്തെ കുടിവെള്ള വിതരണവും മുടങ്ങിയിക്കുകയാണ്. 50 ഓളം വീട്ടുകാരാണ് പൈപ്പ് ലൈന്‍ വെള്ളത്തെ് ആശ്രയിക്കുന്നത്.
പയ്യോളി: കൊവിഡ് 19 വൈറസ് ബാധ വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിനിടെ കുടിവെള്ളമില്ലാതെ ഇരിങ്ങല്‍ വലിയ കടവത്ത് പ്രദേശത്തുകാര്‍. പൈപ്പ് ലൈന്‍ വെള്ളത്തെയാണ് ഇവിടുത്തുകാര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. ലോക് ഡൗണ്‍ തുടങ്ങി പിറ്റേ ദിവസം മുതല്‍ ഇവിടുത്തെ കുടിവെള്ള വിതരണവും മുടങ്ങിയിക്കുകയാണ്. 50 ഓളം വീട്ടുകാരാണ് പൈപ്പ് ലൈന്‍ വെള്ളത്തെ് ആശ്രയിക്കുന്നത്.
പയ്യോളി മുന്‍സിപ്പാലിറ്റിയുടെ അതിര്‍ത്തി പ്രദേശമായ ഇവിടെ മുന്‍സിപ്പാലിറ്റിയുടെ വലിയകടവത്ത് ശുദ്ധജല വിതരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉപഭോക്ത സമിതി മുഖേനയാണ് വെള്ളം വിതരണം ചെയ്യുന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവിലുളളതിനാല്‍ മറ്റു പ്രദേശങ്ങളില്‍ നിന്ന് വെള്ളം കൊണ്ടുവരാനും കഴിയാത്ത അവസ്ഥയിലാണ്. കുടിവെള്ളം മുടങ്ങിയതിനെ കുറിച്ച് അധികൃതരെ അറിയിച്ചെങ്കിലും ഇതുവരെ പരിഹാരമായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കൊറോണ ഭീതിയില്‍ കഴിയുന്ന ഈ സമയത്ത് കുടിവെള്ളവും മുടങ്ങിയതോടെ ഏറെ പ്രതിസന്ധിയിലാണ് നാട്ടുകാര്‍. വീട്ടുകാര്‍ കുടിവെളള പ്രശ്‌നം സ്ഥലം എംപി കെ മുരളീധരന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. അതേ സമയം മുന്‍സിപ്പാലിറ്റി പരിധിയില്‍പ്പെട്ട മറ്റൊരു വാര്‍ഡിലേക്ക് കൂടെ ഈ പൈപ്പ് ലൈനില്‍ നിന്നും പുതിയ കണക്ഷന്‍ എടുത്തതോടെയാണ് വെള്ളത്തിന്റെ ലഭ്യത ഇല്ലാതായതെന്നും ഉടന്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഡിവിഷന്‍ കൗണ്‍സിലര്‍ ഉഷ വളപ്പില്‍ പറഞ്ഞു.ലോക്ഡൗണ്‍: കുടിവെള്ളമില്ലാതെ ഇരിങ്ങല്‍ വലിയ കടവത്ത് പ്രദേശത്തുകാര്‍