ഒമ്പതാം ക്ലാസുകാരിയെ ലഹരി കാരിയറാക്കിയ സംഭവം; 10 പേര്‍ക്കെതിരേ കേസ്

Update: 2023-02-20 04:53 GMT

കോഴിക്കോട്: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ലഹരി കാരിയറാക്കിയ സംഭവത്തില്‍ പത്തുപേര്‍ക്കെതിരേ കേസ്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ പെണ്‍കുട്ടിക്ക് അയല്‍വാസിയാണ് ലഹരിയെത്തിച്ച് നല്‍കിയിരുന്നത്. 25 പേര്‍ അടങ്ങുന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുവഴിയായിരുന്നു ലഹരി കൈമാറ്റം ചെയ്തിരുന്നത്. കബഡി കളിക്കിടെ മറ്റൊരു പെണ്‍കുട്ടി നല്‍കിയ ബിസ്‌ക്കറ്റിലൂടെയാണ് കെണിയില്‍ വീണതെന്നാണ് വിദ്യാര്‍ഥിനി മൊഴി നല്‍കിയത്.

പിന്നീട് അദ്‌നാന്‍ എന്ന യുവാവെത്തി ലഹരി പൊടി രൂപത്തില്‍ മൂക്കില്‍ വലിപ്പിച്ചു. കൈത്തണ്ടയില്‍ ഇഞ്ചക്ഷനുകളായി ലഹരിയെത്തിച്ചു. പിന്നീട് എംഡിഎംഎയുടെ അടിമയായി മാറി. മറ്റ് രണ്ട് വിദ്യാര്‍ഥിനികളോടൊപ്പം ലഹരി കൈമാറാനായി തലശേരിയില്‍ പോയതായും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പലയിടങ്ങളില്‍ ലഹരി എത്തിച്ച് നല്‍കി. ശരീരത്തില്‍ പ്രത്യേക രീതിയുള്ള ചിത്രങ്ങള്‍ വരച്ചായിരുന്നു ലഹരിക്കടത്തെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.

Tags:    

Similar News