ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂമിന് ദുബയ് വിടനല്‍കി
ആധുനിക ദുബയ്ക്ക രൂപം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ച ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂമിനു വേണ്ടി രാത്രി യു.എ.ഇയിലെ എല്ലാ പള്ളികളിലും പ്രത്യേക പ്രാര്‍ഥന നടന്നു.
ദുബയ്: ഉപ ഭരണാധികാരിയും യു.എ.ഇ ധനകാര്യ വ്യവസായ മന്ത്രിയുമായിരുന്ന ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂമിന് രാജ്യം വിടനല്‍കി. അദ്ദേഹത്തിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ദുബയ് ഉമ്മു ഹുറൈര്‍ ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു. സാബീല്‍ പള്ളിയില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ നിരവധി പ്രമുഖര്‍ പെങ്കെടുത്തു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, കിരീടാവകാശിയും ദുബൈ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടങ്ങിയവരും മക്തൂം കുടുംബത്തിലെ അംഗങ്ങളും ഉള്‍പ്പടെ അടുത്ത ബന്ധുക്കളും പ്രധാനപ്പെട്ടവരും മാത്രമാണ് ഖബറടക്കത്തിന് എത്തിയത്. കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ പുറമെ നിന്നുള്ളവര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ആധുനിക ദുബയ്ക്ക രൂപം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ച ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂമിനു വേണ്ടി രാത്രി യു.എ.ഇയിലെ എല്ലാ പള്ളികളിലും പ്രത്യേക പ്രാര്‍ഥന നടന്നു. അരനൂറ്റാണ്ടോളമാണ് ശൈഖ് മക്തൂം യു.എ.ഇയുടെ സാമ്പത്തിക മന്ത്രാലയത്തെ നിയന്ത്രിച്ചത്. യു.എ.ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖലീഫ അല്‍ നഹ്യാന്‍, യു.എ.ഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ എന്നിവരും ശെഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ഖബറടക്ക ചടങ്ങുകളില്‍ പങ്കെടുത്തു.