ദുബയില്‍ അറസ്റ്റിലായെന്ന വാര്‍ത്തകള്‍ തള്ളി പാക് ഗായകന്‍ റാഹത്ത് ഫത്തേഹ് അലി ഖാന്‍(വീഡിയോ)

Update: 2024-07-22 14:42 GMT

ന്യൂഡല്‍ഹി: ദുബയില്‍ അറസ്റ്റിലായെന്ന വാര്‍ത്തകള്‍ തള്ളി പാകിസ്താന്‍ ഗായകന്‍ റാഹത്ത് ഫത്തേഹ് അലി ഖാന്‍. മുന്‍ മാനേജര്‍ സല്‍മാന്‍ അഹമ്മദ് നല്‍കിയ അപകീര്‍ത്തി പരാതിയില്‍ റാഹത്ത് ഫത്തേഹ് അലി ഖാന്‍ അറസ്റ്റ് ചെയ്‌തെന്നായിരുന്നു പ്രചാരണമുണ്ടായത്. പ്രചാരണങ്ങളൊന്നും സത്യമല്ലെന്നും ഞാന്‍ ഇവിടെ ദുബയില്‍ വന്നത് പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാനാണെന്നും വെറുപ്പുളവാക്കുന്ന കിംവദന്തികള്‍ ശ്രദ്ധിക്കരുതെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം എക്‌സില്‍ വീഡിയോ പോസ്റ്റിലൂടെ പറഞ്ഞു. 'നിങ്ങളാണ് എന്റെ ശക്തി. എന്റെ പ്രേക്ഷകരും ആരാധകരുമാണ് എന്റെ ശക്തി. ദൈവത്തിന് ശേഷം എന്റെ ആരാധകരാണ് എന്റെ ശക്തിയെന്നും 49 കാരന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

  

Full View

റാഹത്ത് ഫത്തേഹ് അലി ഖാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് ടീം ആര്‍എഫ്എകെയും അറിയിച്ചു. ഫത്തേഹ് അലിഖാനുമായി തര്‍ക്കമുണ്ടായതിനാല്‍ മാസങ്ങള്‍ക്ക് മുമ്പ് സല്‍മാന്‍ അഹമ്മദിനെ പുറത്താക്കിയതായും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലോകപ്രശസ്ത ഖവ്വാലി ഗായകനായ നുസ്രത്ത് ഫത്തേഹ് അലി ഖാന്റെ അനന്തരവനാണ് റാഹത് ഫത്തേ അലി ഖാന്‍. ഹിന്ദി സിനിമയിലും ഇദ്ദേഹം നിരവധി ജനപ്രിയ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

Tags:    

Similar News