നാട്ടില്‍ വരാന്‍ തയ്യാറെടുക്കുന്നതിനിടെ എടവണ്ണ സ്വദേശി ദുബായില്‍ മരിച്ചു
ദുബായ്: നാട്ടില്‍ വരാന്‍ തയ്യാറെടുക്കുന്നതിനിടെ എടവണ്ണ സ്വദേശി ദുബായില്‍ ഹൃദയ സ്തംഭനം കാരണം മരണപ്പെട്ടു എടവണ്ണ അയിന്തൂര്‍ ചെമ്മല ഷിഹാബുദീന്‍ (46) ആണ് മരണപ്പെട്ടത്. ദുബായില്‍ ഡ്രൈവര്‍ ആയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ നടക്കാനിറങ്ങിയതിന് ശേഷം സുഹൃത്തുക്കളുടെ റൂമില്‍ ഇരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തൊട്ടടുത്ത എമിറേറ്റ്‌സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ മരണം സ്ഥിരീകരിച്ചു. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. കുഴഞ്ഞു വീഴുന്നതിന്റെ പിറ്റേ ദിവസം നാട്ടിലേക്ക് വരാന്‍ ടിക്കറ്റ് എടുത്തിരുന്നു. ഭാര്യ: റസീന (അരീക്കോട് മൂര്‍ക്കനാട്). മക്കള്‍: ഫാത്തിമ സിയ(എടവണ്ണ ഐ.ഒ.ഏച്.എസ്.എസ്-പ്ലസ് ടു വിദ്യാര്‍ത്ഥിനി), സെല്ല, സഫ, മര്‍വ. പരേതനായ ചെമ്മല മുഹമ്മദിന്റെ മകനാണ്. മാതാവ്: നഫീസ. സഹോദരങ്ങള്‍ : ചെമ്മല മെഹബൂബ്, ചെമ്മല അസീസ്, ചെമ്മല മന്‍സൂര്‍, യാഷിദ്, റജീന അരീക്കോട്, ബുഷ്റ കാരക്കുന്ന്, ജസീല മമ്പാട്.