മഞ്ചേരി - എടവണ്ണ റോഡില്‍ ബസ്സും മിനി ലോറിയും കൂട്ടിയിടിച്ചു; ലോറി ഡ്രൈവര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി മടത്തൊടി ബാലകൃഷ്ണനാണ് മരിച്ചത്. അപകടത്തില്‍ 35 ഓളം പേര്‍ക്ക് പരിക്കേറ്റു.

Update: 2022-04-06 12:27 GMT
മഞ്ചേരി - എടവണ്ണ റോഡില്‍ ബസ്സും മിനി ലോറിയും കൂട്ടിയിടിച്ചു;  ലോറി ഡ്രൈവര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: മഞ്ചേരി- എടവണ്ണ റോഡില്‍ മരത്താണി പത്തപ്പിരിയം 32ല്‍ ബസ്സും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. ഒരു ജീപ്പും അപകടത്തില്‍ പെട്ടു. അപകടത്തില്‍ ലോറി ഡ്രൈവര്‍ മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി മടത്തൊടി ബാലകൃഷ്ണനാണ് മരിച്ചത്. അപകടത്തില്‍ 35 ഓളം പേര്‍ക്ക് പരിക്കേറ്റു.

ഇന്ന് വൈകീട്ട് നാല് മണിക്കാണ് അപകടം. റോഡിലെ വളവില്‍ വെച്ചു ബസ് ലോറിയിലിടിക്കുകയായിരുന്നു. പിന്നാലെയെത്തിയ ജീപ്പും ലോറിയില്‍ ഇടിച്ചു. അഗ്‌നിരക്ഷാ സേനയും പോലിസും നാട്ടുകാരും ചേര്‍ന്ന് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരില്‍ ചിലരെ പുറത്തെടുത്തത്. അപകടത്തില്‍ പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മഞ്ചേരിയില്‍ നിന്ന് നിലമ്പുരിലക്ക് പോകുകയായിരുന്ന ദോസ്ത് ബസും മഞ്ചേരിയിലേക്ക് വരികയായിരുന്ന ലോറിയുമാണ് അപകടത്തില്‍ പെട്ടത്.


Tags:    

Similar News