ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവം; വ്ളോഗര്‍ തൊപ്പിയെ വിട്ടയച്ചു

Update: 2025-04-16 05:36 GMT
ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവം; വ്ളോഗര്‍ തൊപ്പിയെ വിട്ടയച്ചു

കോഴിക്കോട്: സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത വ്ളോഗര്‍ തൊപ്പിയെ വടകര പൊലിസ് വിട്ടയച്ചു. പരാതിയില്ലെന്ന് ബസ് ജീവനക്കാര്‍ അറിയിക്കുകയായിരുന്നു.വടകര ബസ് സ്റ്റാന്റില്‍ വെച്ച് ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റണ്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് നേരെ ചൂണ്ടിയ സംഭവത്തിലാണ് പൊലിസ് തൊപ്പിയെ കസ്റ്റഡിയില്‍ എടുത്തത്

വടകര ബസ് സ്റ്റാന്‍ഡില്‍ വച്ചാണു സംഭവം. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റളാണു ചൂണ്ടിയത്. വൈകിട്ട് 5.30നായിരുന്നു സംഭവം. വടകര കൈനാട്ടി ദേശീയപാതയില്‍ കോഴിക്കോട്ടേക്ക് പോകുകയായിരുന്നു മുഹമ്മദ് നിഹാദ്.

ബസ് ഇടതു വശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചു എന്നാരോപിച്ച് ബസിന് പിന്നാലെ തൊപ്പിയും കാര്‍ യാത്രക്കാരായ രണ്ടു പേരും വടകര ബസ് സ്റ്റാന്‍ഡില്‍ എത്തി. തുടര്‍ന്ന് ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും തോക്ക് ചൂണ്ടുകയുമായിരുന്നു. കാറുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികള്‍ തൊപ്പിയെ തടഞ്ഞു വച്ച് പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Tags:    

Similar News