മഹാകുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ട്രക്കില്‍ ഇടിച്ചു; രണ്ട് മരണം

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ മഹാകുംഭമേളയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ട്രക്കില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു, 21 പേര്‍ക്ക് പരിക്ക്. മീര (35), നീലു (35) എന്നിവരാണ് മരിച്ച രണ്ടു പേര്‍. ഇറ്റാവ ജില്ലയിലെ ഭര്‍ത്താന റോഡ് ഓവര്‍ബ്രിഡ്ജിന് സമീപമുള്ള ദേശീയ പാതയിലാണ് സംഭവം. മഹാകുംഭമേളയില്‍ നിന്ന് നോയിഡയിലേക്ക് മടങ്ങുകയായിരുന്ന ബസ് ട്രക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.
24 തീര്‍ത്ഥാടകരുമായി സഞ്ചരിച്ചിരുന്ന ബസ് മുന്നില്‍ പോകുകയായിരുന്ന ട്രക്കിനെ മറികടക്കാന്‍ ശ്രമിക്കവെ ട്രക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ബസ് മറിഞ്ഞു. 14സ്ത്രീകള്‍ ഉള്‍പ്പെടെ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്.