ജാർഖണ്ഡിൽ നിന്ന് മുംബൈയിലേക്കുള്ള ട്രെയിൻ പാളം തെറ്റി; 2 മരണം, 20 പേർക്ക് പരിക്ക്
മുംബൈ: ജാര്‍ഖണ്ഡില്‍ നിന്ന് മുംബൈയിലേക്കുള്ള ട്രെയിന്‍ പാളം തെറ്റി. 18 കോച്ചുകളാണ് പാളം തെറ്റിയത്. രണ്ട് പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ഹൌറ സിഎസ്എംടി എക്‌സ്പ്രസ് ആണ് പാളം തെറ്റിയത്.പുലര്‍ച്ചെ 3.45 ഓടെ ജംഷഡ്പൂരില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ബഡാബാംബുവിനടുത്താണ് ട്രെയിന്‍ പാളം തെറ്റിയത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എന്‍ഡിആര്‍എഫ് സംഘം സംഭവ സ്ഥലത്ത് എത്തിയതായി വെസ്റ്റ് സിംഗ്ഭും ഡെപ്യൂട്ടി കമ്മീഷണര്‍ കുല്‍ദീപ് ചൗധരി പറഞ്ഞു.
പാളം തെറ്റിയ 18 കോച്ചുകളില്‍ 16 എണ്ണം പാസഞ്ചര്‍ കോച്ചുകളും ഒരെണ്ണം പവര്‍ കാറും ഒന്ന് പാന്‍ട്രി കാറുമാണ്. പരിക്കേറ്റവര്‍ക്ക് റെയില്‍വേയുടെ മെഡിക്കല്‍ സംഘം പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് വിദദ്ധ ചികിത്സയ്ക്കായി പരിക്കേറ്റവരെ ചക്രധര്‍പൂരിലേക്ക് കൊണ്ടുപോയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ട്രെയിന്‍ പാളം തെറ്റിയതിന്റെ കാരണം വ്യക്തമില്ല. അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.അപകടത്തെ തുടര്‍ന്ന് ഈ പാതയിലെ നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതായി അധികൃതര്‍ പറഞ്ഞു.