കോഴിക്കോട് തിരുവമ്പാടിയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞു;നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു
ഒട്ടനവധി യാത്രക്കാര്‍ ബസിനുള്ളില്‍ കുടുങ്ങികിടക്കുന്നുണ്ട്
കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു. കോഴിക്കോട് തിരുവമ്പാടി കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. നിരവധി യാത്രക്കാരുമായി പോയ ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. ഒട്ടനവധി യാത്രക്കാര്‍ ബസിനുള്ളില്‍ കുടുങ്ങികിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.