പൊതുവാഹനങ്ങള്‍ക്ക് പ്രത്യേക പാതയൊരുക്കി ദുബയ്

സ്വകാര്യ വാഹനങ്ങള്‍ ഈ ട്രാക്കില്‍ പ്രവേശിച്ചാല്‍ 600 ദിര്‍ഹമാണ് പിഴ.

Update: 2021-01-22 04:08 GMT

ദുബയ്: പൊതുവാഹനങ്ങളായ ബസുകള്‍ക്കും ടാക്‌സികള്‍ക്കും മാത്രമായി ദുബയ് കൂടുതല്‍ ട്രാക്കുകള്‍ തുറന്നു. പോലീസ്, സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ക്കും ആംബുലന്‍സിനും ഈ പാത ഉപയോഗിക്കാം. നടപ്പാതകള്‍, ശീതീകരിച്ച കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവയോടു കൂടിയ പാതയാണിത്. പാര്‍ക്കിംഗ്, ലൈറ്റിങ് സംവിധാനങ്ങള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയും ട്രാക്കിനെ വ്യത്യസ്തമാക്കുന്നു.


എന്നാല്‍ വേഗത്തില്‍ എത്തുന്നതിനു വേണ്ടി മറ്റ് വാഹനങ്ങള്‍ ഇതില്‍ കടന്നാല്‍ നടപടിയുണ്ടാകും. സ്വകാര്യ വാഹനങ്ങള്‍ ഈ ട്രാക്കില്‍ പ്രവേശിച്ചാല്‍ 600 ദിര്‍ഹമാണ് പിഴ. പൊതുവാഹന യാത്രക്കാര്‍ക്കു ഗതാഗതക്കുരുക്കില്‍ പെടാതെ ലക്ഷ്യത്തിലെത്താനും പൊതുവാഹനങ്ങളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണു സംവിധാനം. ദുബയിലെ പ്രധാന പാതകളിലെല്ലാം ഇതു സജ്ജമാക്കും. യാത്രാ സമയത്തില്‍ ചുരുങ്ങിയത് 24 ശതമാനം ലാഭിക്കാന്‍ കഴിയുന്നു. ഇന്ധനച്ചെലവും അന്തരീക്ഷ മലിനീകരണവും കുറയുമെന്നതാണ് മറ്റു നേട്ടങ്ങള്‍.




Tags:    

Similar News