ഒരു വര്‍ഷത്തെ ശമ്പളം നല്‍കിയില്ല; ജീവനക്കാരന്‍ കട കത്തിച്ചതിന് നഷ്ടപരിഹാരം തേടി ഉടമ കോടതിയില്‍

സെയില്‍സ്മാന് തൊഴിലുടമ ഒരു വര്‍ഷത്തെ ശമ്പളം നല്‍കാന്‍ വിസമ്മതിച്ചിരുന്നുവെന്ന് ദുബായ് ക്രിമിനല്‍ കോടതിയിലെ രേഖകളില്‍ പറയുന്നു.

Update: 2021-04-05 12:54 GMT
ദുബയ്: ഒരു വര്‍ഷത്തെ ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് സെയില്‍സ് മാന്‍ കട കത്തിച്ചതിനെ തുടര്‍ന്ന് പത്ത് ലക്ഷം ദിര്‍ഹമിന്റെ നഷ്ടമുണ്ടായെന്ന പരാതിയുമായി ഉടമ കോടതിയില്‍. നായിഫിലെ ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ഉടമയാണ് ജീവനക്കാരനെതിരേ കോടതിയില്‍ എത്തിയത്. 27 കാരനായ സെയില്‍സ്മാനാണ് ടെക്‌സ്‌റ്റൈല്‍ ഷോപ്പ് കത്തിച്ചത്.


സെയില്‍സ്മാന് തൊഴിലുടമ ഒരു വര്‍ഷത്തെ ശമ്പളം നല്‍കാന്‍ വിസമ്മതിച്ചിരുന്നുവെന്ന് ദുബായ് ക്രിമിനല്‍ കോടതിയിലെ രേഖകളില്‍ പറയുന്നു. ഒളിച്ചോടിയ ജോലിക്കാരനാണെന്ന് മറ്റൊരു തൊഴിലുടമയോട് പറഞ്ഞതിനെ തുടര്‍ന്ന് റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും ചെയ്തു. ഒളിച്ചോടിയ തൊഴിലാളിയാണെന്ന് പുതിയ തൊഴിലുടമയെ അറിയിച്ച് ജോലി നഷ്ടപ്പെടുത്തിയതും ജീവനക്കാരന്റെ പ്രതികാരത്തിനു കാരണമായി.


പണം എടുക്കാനാണ് ജീവനക്കാരന്‍ രാത്രി കടയില്‍ കയറിയത്. പണമൊന്നും കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ തീയിട്ട ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.സിസിടിവി ദൃശ്യങ്ങളിലൂടെയാണ് മുന്‍ ജീവനക്കാരനാണ് തീയിട്ടതെന്ന് കണ്ടെത്തിയത്.




Tags:    

Similar News