മലപ്പുറം: ലൈഫ് മിഷന്‍ പദ്ധതിയില്‍ അപേക്ഷ നല്‍കി ഏറെക്കാലമായിട്ടും പേര് ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് യുവാവ് പഞ്ചായത്ത് ഓഫിസിന് തീയിട്ടു. മലപ്പുറം കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫിസില്‍ ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം. ഉദ്യോഗസ്ഥര്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയമായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കീഴാറ്റൂര്‍ സ്വദേശി മുജീബ് റഹ്മാന്‍ ആണ് തീയിട്ടത്. മുജീബിനെ മേലാറ്റൂര്‍ പോലിസെത്തി അറസ്റ്റ് ചെയ്തു. കുപ്പിയില്‍ പെട്രോളുമായി പഞ്ചായത്ത് ഓഫിസിലെത്തിയ മുജീബ് ഫയലുകള്‍ക്ക് മുകളിലേക്ക് പെട്രോള്‍ ഒഴിച്ച ശേഷം തീയിടുകയായിരുന്നു. 10 കംപ്യൂട്ടറുകളും നിരവധി ഫയലുകളും പ്രിന്ററും ഫര്‍ണിച്ചറുകളും കത്തിനശിച്ചിട്ടുണ്ട്. നിര്‍ധനര്‍ക്ക് വീട് വച്ചു നല്‍കുന്ന ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി തനിക്ക് വീട് അനുവദിക്കണമെന്ന് കാണിച്ച് മുജീബ് റഹ്മാന്‍ പഞ്ചായത്ത് ഓഫിസില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഏറെക്കാലമായിട്ടും അപേക്ഷയില്‍ തീരുമാനമുണ്ടാവാത്തതാണ് ഇയാളെ പ്രകോപിപ്പിച്ചത്. കത്തിക്കല്ലെയെന്നും മുജീബിനെ പിടിച്ചുമാറ്റൂ എന്നും സ്ത്രീ ജീവനക്കാര്‍ പറയുന്നുണ്ടെങ്കിലും ഇതിന് വഴങ്ങാതെ തീയിടുന്നതാണ് ദൃശ്യത്തിലുള്ളത്. ആക്രമണത്തിനു ശേഷം മുജീബ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും നാട്ടുകാര്‍ പറഞ്ഞു.