ലൈഫ് മിഷന്‍ കോഴക്കേസ്: സി എം രവീന്ദ്രന്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായേക്കും

Update: 2023-03-07 03:13 GMT

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഇന്ന് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായേക്കും. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാവാന്‍ ഇഡി രവീന്ദ്രന് നോട്ടിസ് നല്‍കിയിരുന്നു. കൊച്ചിയിലെ ഇഡി ഓഫിസിലെത്താനാണ് നിര്‍ദേശം.

കേസില്‍ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 27ന് ഹാജരാവണമെന്ന് ഇഡി നിര്‍ദേശിച്ചിരുന്നുവെങ്കിലും രവീന്ദ്രന്‍ എത്തിയിരുന്നില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഹാജരാവാന്‍ കഴിയില്ലെന്നായിരുന്നു രവീന്ദ്രന്റെ മറുപടി. തുടര്‍ന്നാണ് രണ്ടാം തവണയും സി എം രവീന്ദ്രന് ഇഡി നോട്ടിസ് നല്‍കിയത്.

Tags:    

Similar News