ദുബയ്; ഇന്ത്യയില്‍ നിന്നുള്ള റസിഡന്റ് വിസക്കാര്‍ക്ക് വാക്‌സിനേഷന്‍ നിബന്ധന ഒഴിവാക്കി

Update: 2021-08-10 06:02 GMT

ദുബയ്: ഇന്ത്യയില്‍നിന്ന് ദുബയിലേക്കുള്ള യാത്രക്കാര്‍ക്ക് വാക്‌സിനേഷന്‍ വേണമെന്ന നിബന്ധന ഒഴിവാക്കി. എയര്‍ ഇന്ത്യ, വിസ്താര ഉള്‍പെടെയുള്ള എയര്‍ലൈനുകള്‍ പുറത്തിറക്കിയ പുതിയ സര്‍ക്കുലറിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. എമിറേറ്റ്‌സ് എയര്‍ലൈനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ദുബയ് റസിഡന്റ് വിസക്കാര്‍ക്ക് മാത്രമാണ് വാക്‌സിനേഷനില്ലാത്ത യാത്രക്ക് അനുമതിയുള്ളത്. ഇവര്‍ ദുബായ് വിമാനത്താവളത്തിലിറങ്ങുകയും വേണം. യുഎഇയില്‍നിന്നെടുത്ത വാക്‌സിന്‍ നിര്‍ബന്ധമാണെന്നതായിരുന്നു ഇതുവരെ വ്യവസ്ഥ.


പുതിയ സര്‍ക്കുലര്‍ പ്രകാരം ജിഡിആര്‍എഫ്എയുടെ അനുമതിയും 48 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധന ഫലവും നാല് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പിസിആര്‍ പരിശോധന ഫലവുമുണ്ടെങ്കില്‍ ദുബയിലേക്ക് യാത്ര ചെയ്യാം.




Tags:    

Similar News