താറാവുകള്‍ ചത്തത് ബാക്ടീരിയ മൂലം; ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് കൈമാറി

തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിരീക്ഷണ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് മരണ കാരണം വ്യക്തമായത്.

Update: 2020-03-11 16:22 GMT

തിരുവനന്തപുരം: അപ്പര്‍ക്കുട്ടനാട്ടിലെ താറാവുകളുടെ മരണം റൈമറല്ലാ അനാറ്റിപെസ്റ്റിഫര്‍ എന്ന ബാക്ടീരിയ മൂലമാണെന്ന് പരിശോധനാ റിപ്പോര്‍ട്ട്. തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിരീക്ഷണ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് മരണ കാരണം വ്യക്തമായത്. പരിശോധനാ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ പി ബി നൂഹിന് ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. തോമസ് ഏബ്രഹാം കൈമാറി.ജില്ലയിലെ എല്ലാ വെറ്ററിനറി സ്ഥാപനങ്ങള്‍ക്കും പരിശോധനാ ഫലം സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കി. പക്ഷികളുടെ കൂടുതലായുള്ള മരണം അപ്പോള്‍തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും കര്‍ഷകര്‍ക്കും നിര്‍ദേശം നല്‍കി.




Tags:    

Similar News