ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഗുല്‍മാര്‍ഗില്‍ ചെറു ഭൂചലനം. റിക്ടര്‍സ്‌കെയില്‍ 3.5 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.56 ന് ആണ് ഭൂചലനം ഉണ്ടായത്. ഗുല്‍മാര്‍ഗിന്റെ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് 73 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം. കാര്യമായ നാശനഷ്ടങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.