ഹോണ്ടുറാസില്‍ ഭൂകമ്പം; ആഘാതം 5.2

Update: 2021-08-26 00:57 GMT

തെഗുസിഗല്‍പ: ഹോണ്ടുറാസില്‍ ശക്തമായ ഭൂചനലനം. ആഘാതം റിക്ടര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപോര്‍ട്ട് ചെയ്തു.

ഹോണ്ടുറാസിലെ പിനലജോയില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്.

ഭൂകമ്പ കേന്ദ്രം 8.88 കിലോമീറ്റര്‍ ആഴത്തിലായിരുന്നെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അനിഷ്ടസംഭവങ്ങള്‍ ഉണ്ടോ എന്ന് വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കുന്നു.

Tags:    

Similar News