കാഠ്മണ്ഡു: നേപ്പാളില്‍ ബുധനാഴ്ച രാവിലെ ഭൂകമ്പം അനുഭവപ്പെട്ടതായി റിപോര്‍ട്ട്. സിന്ധുപാല്‍ചോക്ക് ജില്ലയില്‍ രാംഛെയിലാണ് ഭൂചലനമുണ്ടായത്. ആളപായമുണ്ടായതായി സൂചനയില്ല.
ഏതാനും ദിവസമായി തുടരുന്ന മഴ മൂലം ഇവിടത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. 2015ലും ഇവിടെ ഭൂകമ്പമുണ്ടായിട്ടുണ്ട്.
ഭൂകമ്പത്തിന്റെ അലയൊലികള്‍ നേപ്പാളിന്റെ കിഴക്കന്‍ ഭാഗങ്ങളിലും വ്യാപിച്ചിരുന്നെന്നും ഇത് 2015 ലെ ഭൂകമ്പത്തിന്റെ പ്രതിധ്വനിയാണെന്നും മുഖ്യ സീസ്‌മോളജിസ്റ്റ് ലോക് ബിജയ് അധികാരി പറഞ്ഞു.
ആളപായമുണ്ടായതായോ വസ്തുവകകള്‍ക്ക് കേടുപാടു സംഭവിച്ചതായോ അറിവില്ലെന്ന് സിന്ധുപല്‍ചോക്ക് പോലിസ് എസ് പി അറിയിച്ചു.
2015 ല്‍ ഇതേ പ്രദേശത്ത് ഉണ്ടായ ഭൂകമ്പത്തില്‍ 10,000 പേര്‍ മരിച്ചിരുന്നു. അന്നത്തെ ആഘാതം റിച്ചര്‍ സ്‌കെയിലില്‍ 7.9 ആണ് രേഖപ്പെടുത്തിയിരുന്നത്. സിന്ധുപാല്‍ചോക്കായിരുന്നു അന്നും അപകട കേന്ദ്രം.