ഒമാനില്‍ നേരിയ ഭൂചലനം

Update: 2023-02-19 08:28 GMT

മസ്‌കത്ത്: ഒമാനിലെ ദുകം പ്രദേശത്ത് നേരിയ ഭൂചലനം. ഞായറാഴ്ച രാവിലെ 7:55നാണ് 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. വലിയ അപകടങ്ങളോ നാശനഷ്ടങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റിയിലെ സീസ്‌മോളജിക്കല്‍ സെന്ററാണ് ഭൂചലനമുണ്ടായതായി സ്ഥിരീകരിച്ചത്. നേരിയ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശത്തുള്ളവര്‍ പോലിസ് ഓപറേഷന്‍സ് സെന്ററില്‍ വിളിച്ചറിയിച്ചതായി റോയല്‍ ഒമാന്‍ പോലിസും അറിയിച്ചു.

Tags:    

Similar News