ബീജിങ്: തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ തിങ്കളാഴ്ചയുണ്ടായ ഭൂചലനത്തില്‍ 46 പേര്‍ മരിച്ചു. റിച്ചര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പലയിടത്തും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു.
സിച്വാന്‍ പ്രവിശ്യയിലെ കാങ്ടിങ് നഗരത്തിലാണ് ഭൂകമ്പം കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കിയത്.
പ്രകമ്പനത്തില്‍ തലസ്ഥാനമായ ചെങ്ഡുവില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പലയിടങ്ങളിലും കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജനങ്ങള്‍ വീടുകളില്‍ത്തന്നെ കഴിയുകയാണ്.
കൊവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുകൊണ്ട് വീടുകളില്‍ കഴിയുന്ന പലര്‍ക്കും പുറത്തേക്ക് പോകാന്‍ അനുവാദമുണ്ടായിരുന്നില്ല, അതുകൊണ്ട് പലരും സുരക്ഷിതസ്ഥാനം തേടി വീടുകള്‍ക്കു പുറത്തേക്ക് പോകേണ്ടിവന്നു.
പല നഗരങ്ങളിലേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. തുടര്‍പ്രകമ്പനങ്ങള്‍ ഏകദേശം 4.6 രേഖപ്പെടുത്തി. ആദ്യ ഭൂകമ്പം കഴിഞ്ഞ് ഒരു മണിക്കൂറിനുശേഷം തിബത്തിലും ഭൂകമ്പമുണ്ടായി.
ഭൂകമ്പബാധിത പ്രദേശങ്ങളിലേക്ക് ദുരിതാശ്വാസപ്രവര്‍ത്തകരെ നിയോഗിച്ചു.
ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ പ്രഥമ പരിഗണന നല്‍കാന്‍ പ്രസിഡന്റ് സി ജിന്‍പിങ് പ്രാദേശിക ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചു.