കോടികളുടെ നിക്ഷേപ തട്ടിപ്പ്; ഹീരാഗ്രൂപ്പ് ഉടമ നൗഹീര ഷെയ്ക്കിനേയും ‌രണ്ടു ജീവനക്കാരേയും കസ്റ്റഡിയില്‍ വിട്ടു

Update: 2019-05-15 17:59 GMT

ഹൈദരാബാദ്: കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസില്‍ പിടിയിലായ ഹീരാഗ്രൂപ്പ് ഉടമ നൗഹീറാ ഷെയ്ക്കിനേയും രണ്ടു ജീവനക്കാരേയും എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു. നൗഹീറാ ഷെയ്ക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയും മലയാളിയുമായ മോളി തോമസ്, മറ്റൊരു ജീവനക്കാരനായ ബിജു തോമസ് എന്നിവരെയാണ് ഹൈദരാബാദിലെ മെട്രോപൊളിറ്റന്‍ സെഷന്‍ ജഡ്ജി എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടത്.ഉയര്‍ന്ന വരുമാനം വാഗ്ദാനംചെയ്ത് ഇന്ത്യയിലും വിദേശത്തുമുളള നിരവധി ആളുകളില്‍ നിന്ന് മൂവായിരം കോടിയിലധികം തട്ടിയെടുത്ത കേസിലാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹീരാ ഗ്രൂപ്പ് ഉടമ നൗഹീറാ ഷെയ്ക്കിനേയും സഹായികളേയും എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വാങ്ങിയത്.

പ്രതികള്‍ക്കെതിരേ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. കമ്പനിയുടെ ഭൂനിക്ഷേപങ്ങളും സ്വത്ത് വിവരങ്ങളും മറ്റും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണവിധേയമാക്കുന്നുണ്ട്. ആന്ധ്രയിലും മഹാരാഷ്ട്രയിലും തട്ടിപ്പു നടത്തിയ സംഭവത്തില്‍ നൗഹീറാ ഷെയ്ക്ക് മുമ്പും അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Similar News