വിശാഖപട്ടണത്ത് ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 8 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
വിശാഖപട്ടണം: ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് വിശാഖപട്ടത്ത് 8 പേര്‍ മരിച്ചു. 13 ലധികം പേര്‍ക്ക് പരിക്കേറ്റു. വിശാഖപട്ടണം ജില്ലയിലെ അരകുവിന് സമീപം ആനന്ദ ഗിരിയിലാണ് സംഭവം. 30 യാത്രക്കാരുമായി പുറപ്പെട്ട ബസ് റോഡില്‍ നിന്ന് തെന്നിമാറി മലയിടുക്കിലേക്ക് മറിയുകയായിരുന്നു. അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ്, അഗ്‌നി ശമന സംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ഡി ഐ ജി രംഗ റാവു പറഞ്ഞു. ഹില്‍ സ്‌റ്റേഷനായ അരകുവിലേക്ക് പോയ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത പ്രതികരണ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.