കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തില്‍ 364.80 ലക്ഷം രൂപ ചിലവില്‍ എട്ട് റോഡുകള്‍ നിര്‍മിക്കുന്നു

Update: 2020-09-29 13:53 GMT

മാളഃ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ തീരദേശ റോഡുകളുടെ പുനഃരുദ്ധാരണവും നിര്‍മ്മാണോദ്ഘാടനവും നടന്നു. മാള ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഓണ്‍ലൈനായി പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂര്‍ നഗരസഭയിലും വിവിധ ഗ്രാമപഞ്ചായത്തുകളിലുമായി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് വഴി ഭരണാനുമതിയും സങ്കേതിക അനുമതിയും ലഭിച്ച 364.80 ലക്ഷം രൂപ ചിലവഴിച്ച് പണി പൂര്‍ത്തിയാക്കുന്ന എട്ട് റോഡുകളുടെ ഉദ്ഘാടനമാണ് നടന്നത്.

ജില്ലാപഞ്ചായത്തംഗം നിര്‍മ്മല്‍ സി പാത്താടന്‍, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവന്‍കുട്ടി, മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ്, പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍, അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ടൈറ്റസ്, മാള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി ദാമോദരന്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Similar News