ദീര്‍ഘദൂര യാത്ര ആവശ്യമുള്ള ആളുകള്‍ക്ക് സ്വന്തം സംസ്ഥാനങ്ങളിലേക്കെത്താന്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണം: എളമരം കരീം എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു
കേന്ദ്രസര്‍ക്കാര്‍ ഒരുരീതിയിലുമുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കില്ല. മാത്രമല്ല ആളുകളെ ബസ്സുകളിലാണ് എത്തിക്കേണ്ടത് എന്നും ഇന്നലെ പുറത്തിറങ്ങിയ ഓര്‍ഡര്‍ പറയുന്നു. ഈ ഉത്തരവ് തിരുത്തി ദീര്‍ഘദൂര യാത്ര ആവശ്യമുള്ള ആളുകള്‍ക്ക് സ്വന്തം സംസ്ഥാനങ്ങളിലേക്കെത്താന്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എളമരം കരീം എംപി പ്രധാനമന്ത്രിക്ക് കത്തുനല്കി.
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാരണം ഇന്ത്യത്തിലെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വന്തം സംസ്ഥാനങ്ങളിലേക്കെത്താന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വിജ്ഞാപനം ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയിരുന്നു. ഇതിന്‍ പ്രകാരം ആളുകളെ തിരികെയെത്തിക്കാനാവശ്യമായ എല്ലാ സജ്ജീകരണകരണങ്ങളും ഒരുക്കേണ്ടതും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തേണ്ടതും ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ മാത്രം ഉത്തരവാദിത്വമാണ്.
കേന്ദ്രസര്‍ക്കാര്‍ ഒരുരീതിയിലുമുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കില്ല. മാത്രമല്ല ആളുകളെ ബസ്സുകളിലാണ് എത്തിക്കേണ്ടത് എന്നും ഇന്നലെ പുറത്തിറങ്ങിയ ഓര്‍ഡര്‍ പറയുന്നു. ഈ ഉത്തരവ് തിരുത്തി ദീര്‍ഘദൂര യാത്ര ആവശ്യമുള്ള ആളുകള്‍ക്ക് സ്വന്തം സംസ്ഥാനങ്ങളിലേക്കെത്താന്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എളമരം കരീം എംപി പ്രധാനമന്ത്രിക്ക് കത്തുനല്കി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രകള്‍ക്ക് ബസ്സുകള്‍ ഉപയോഗിക്കുന്നത് ഉചിതമാണെങ്കിലും രാജ്യത്തൊട്ടാകെ ഈ രീതിയില്‍ ആളുകളെ യാത്രചെയ്യിക്കുക എന്നത് ഈ സാഹചര്യത്തില്‍ നല്ല ഒരു നിലപാടല്ല. കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലക്ഷക്കണക്കിന് ഉത്തരേന്ത്യന്‍ തൊഴിലാളികളാണ് ലോക്ഡൗണ്‍ കാരണം നാടുകളില്‍ എത്താനാവാതെ കുടുങ്ങിക്കിടക്കുന്നത് അത്രതന്നെയോ അതിലേറെയോ ആണ് ഡല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉള്ള മലയാളികളായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ എണ്ണവും. ഇവരെയെല്ലാം ബസ്സുകളില്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് എത്തിക്കണം എന്നുപറയുന്നത് തീര്‍ത്തും അപ്രായോഗികവും അധാര്‍മ്മികവുമായ നടപടിയാണ്. നിലവിലെ സാഹചര്യത്തില്‍ ഈയൊരു നടപടി മറ്റുരീതിയിലുള്ള പല പ്രശ്‌നങ്ങള്‍ക്കും വഴിവെക്കാനും സാധ്യതയുണ്ട്.
അതിനാല്‍ ഒരു നിശ്ചിത ദൂരത്തില്‍ കൂടുതല്‍ യാത്രചെയ്യേണ്ടിവരുന്നവര്‍ക്ക് പ്രത്യേക തീവണ്ടികള്‍ ഓടിക്കുക എന്നതുമാത്രമാണ് ആശാസ്യമായ മാര്‍ഗ്ഗം. ഈ ദുര്‍ഘട സന്ധിയിലെങ്കിലും കേന്ദ്രസര്‍ക്കാര്‍ കടമകളില്‍ നിന്നും ഒളിച്ചോടാതെ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു മുന്നോട്ടുവരേണ്ടതാണ്. എല്ലാ ഉത്തരവാദിത്വങ്ങളും സംസ്ഥാന സര്‍ക്കാരുകളുടെ ചുമലിലേക്ക് മാറ്റി കാഴ്ചക്കാരായി നില്‍ക്കുന്നതിനുപകരം മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളെയും ഏകോപിപ്പിച്ചു ആളുകളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനാവശ്യമായ നടപടികളില്‍ നേനതൃപരമായ പങ്ക് കേന്ദ്രം വഹിക്കേണ്ടതാണ്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കേരള സര്‍ക്കാര്‍ ആരംഭിച്ചതുപോലെ ഓണ്‍ലൈന്‍ രെജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കണം. സംസ്ഥാനങ്ങളില്‍ നിന്നും ഇതിലൂടെ ലഭിക്കുന്ന മുന്‍ഗണനാ പട്ടികയുടെ അടിസ്ഥാനത്തില്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കണം. ഈ രീതിയില്‍ മാത്രമേ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളെയും സഹായിക്കാന്‍ നമുക്ക് കഴിയൂ.
കേരളത്തിലുള്ള അതിഥി തൊഴിലാളികള്‍ക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള കേരളീയര്‍ക്കും നാടുകളിലെത്താന്‍ പ്രത്യേക ട്രെയിനുകള്‍ ഓടിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വളരെ മുന്നേതന്നെ കേന്ദ്രത്തോട് ആവശ്യപ്പെട്ടതുമാണ്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ട് ദീര്‍ഘദൂര യാത്ര ആവശ്യമുള്ള ആളുകള്‍ക്ക് സ്വന്തം സംസ്ഥാനങ്ങളിലേക്കെത്താന്‍ പ്രത്യേക ട്രെയിനുകള്‍ എത്രയും വേഗം അനുവദിക്കാന്‍ കേന്ദ്രം തയ്യാറാവണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.