
കാനഡ :കാനഡയിൽ പൊതു തിരഞ്ഞെടുപ്പ് ഏപ്രിൽ 28ന് പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം പുറപ്പെടുവിച്ചത്. പാർലമെൻ്റ് പിരിച്ചു വിടാനുള്ള മാർക്ക് കാർണിയുടെ തീരുമാനത്തിനു പിന്നാലെയാണ് പ്രഖ്യാപനം.
ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ചുമതലയേറ്റ മാർക്ക് കാർണി കടുത്ത ട്രംപ് വിരുദ്ധനായാണ് അറിയപ്പെടുന്നത്. കാനഡയെ യു എസിനോട് ചേർക്കുമെന്ന ട്രംപിൻ്റെ നീക്കത്തിനെതിരേ പ്രചരണം നടത്തി കാനഡ എന്ന വികാരത്തിലൂടെ വോട്ട് തേടുക എന്ന നയത്തിനാണ് കാരണി ഊന്നൽ കൊടുക്കുന്നത് എന്നാണ് റിപോർട്ടുകൾ.
ഗവർണർ മേരി സൈമൺ പാർലമെൻ്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താനുള്ള ആവശ്യം അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മാർക്ക് കാർണിയും ഗവർണറും തമിലുള്ള കൂടിക്കാഴ്ച നടന്നത്.