തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു. ശീവേലി എഴുന്നള്ളിപ്പിനെത്തിച്ച കൊമ്പന്‍ ബല്‍റാമാണ് ഇടഞ്ഞത്. രാത്രി പത്തോടെ അത്താഴ ശീവേലി കഴിഞ്ഞ് ക്ഷേത്രമതില്‍ക്കെട്ടിനു പുറത്തെത്തിയ കൊമ്പന്‍ പാപ്പാന്‍ സുരേഷിനെ ആനപ്പുറത്തു നിന്ന് കുടഞ്ഞിട്ട് അക്രമിക്കാന്‍ ശ്രമിച്ചു.
മറ്റു പാപ്പാന്‍മാര്‍ സുരേഷിനെ വലിച്ചുനീക്കിയതിനാല്‍ അപകടം സംഭവിച്ചില്ല. പാപ്പാന്‍മാരുടെ ഇരിപ്പിടത്തിനായി നിര്‍മിച്ച താല്‍ക്കാലിക ഷെഡ് ആന തകര്‍ത്തു. അവിടെയുണ്ടായിരുന്ന മരങ്ങളും ആന കുത്തിമറിച്ചിട്ടു. ഒരുമണിക്കൂറിനുള്ളില്‍ കാച്ചര്‍ ബെല്‍റ്റ് ഉപയോഗിച്ച് പാപ്പാന്‍മാര്‍ ആനയെ തളച്ചു.