ലക്ഷദ്വീപിന്റെ മനോഹാരിത തുണിയില്‍ തുന്നി 'സേവ് ലക്ഷദ്വീപ്' കാമ്പയിനുമായി എംബ്രോയിഡറി കലാകാരികള്‍
സജീര്‍ കുന്നുകണ്ടം
കായംകുളം: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോഡ പട്ടേലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സംഘപരിവാര്‍ ഫാഷിസ്റ്റ് ഭീകരതക്കെതിരെ വേറിട്ട പ്രതിഷേധവുമായി എംബ്രോയിഡറി കലാകാരികള്‍. കേരളത്തിന് അകത്തും പുറത്തുമുള്ള ഒരുകൂട്ടം വനിതാ എംബ്രോയ്ഡറി ആര്‍ട്ടിസ്റ്റുകളുടെ കൂട്ടായ്മയായ മല്ലുബ്രോയ്ഡേര്‍സ് ആണ് ലക്ഷദ്വീപിന്റെ മനോഹാരിത തുണിയില്‍ തുന്നി സേവ് ലക്ഷദ്വീപ് കാമ്പയിനിലൂടെ ശ്രദ്ധ നേടിയിരിക്കുന്നത്
ഇരുന്നൂറോളം വനിതകളടങ്ങുന്ന സമൂഹമാധ്യമ ഗ്രൂപ്പിലെ അംഗമായ കായംകുളം പത്തിയൂര്‍ സ്വദേശിനി അഭിരാമി 'റെസിസ്റ്റ്ത്രൂ ആര്‍ട്ട് 'എന്ന ക്യാമ്പയിനിലൂടെ ദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം എന്ന ആശയം മുന്നോട്ട് വെച്ചതോടെയാണ് 'സേവ് ലക്ഷദ്വീപ് 'ഹാഷ് ടാേഗാഡുകൂടി മല്ലു ബ്രോയിഡേഴ്‌സ് തങ്ങളുടെ തുന്നല്‍ജോലികള്‍ ആരംഭിച്ചത്.
ലക്ഷദ്വീപിന്റെ മനോഹാരിത തുന്നിച്ചേര്‍ത്ത നാല്‍പതോളം സൃഷ്ടികളാണ് തയ്യാറാക്കിയത്.
കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് തുടങ്ങിയ വാട്‌സ്ആപ്പ് കൂട്ടായ്മ ഇന്‍സ്റ്റാഗ്രാമിലും സജീവമാണ്. പഠിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികളും വീട്ടമ്മമാരുമാണ് ഇതിലെ അംഗങ്ങള്‍.
കേരളപ്പിറവി ദിനത്തില്‍ മല്ലുബ്രോയ്ഡര്‍സ് കൂട്ടായ്മ നടത്തിയ 'എ ട്രൈബ്യൂട്ട് ടു കേരള' കലയും ശ്രദ്ധനേടിയിരുന്നു.