കൊവിഡ് ഗന്ധവും സ്വാദും തിരിച്ചുകിട്ടാന്‍ ലളിത ചികിത്സാ രീതി അവതരിപ്പിച്ച് ഇഎന്‍ടി സര്‍ജന്മാര്‍
കൊവിഡ് ചികിത്സാ കാലയളവിലും കൊവിഡ് നെഗറ്റീവായ ശേഷവും ദിവസേന രണ്ടു നേരം 20 സെക്കന്റ് വീതം റോസ്, നാരങ്ങ, കറയാമ്പൂ, യൂക്കാലിപ്റ്റസ് എന്നിവ മണക്കണം. ഈ ഘ്രാണ പരിശീലനം ഏറെ ഫലപ്രഥമാണെന്നാണ് കണ്ടെത്തല്‍.
കോഴിക്കോട്: കൊവിഡ് കാരണം ഘ്രാണ ശക്്തിയും സ്വാദും നഷ്ടപ്പെടുന്നവര്‍ക്ക് അവ തിരിച്ചു കിട്ടാന്‍ ലളിതമായ ചികിത്സാ രീതി. നാരങ്ങ, റോസ്, കറയാമ്പു, യൂക്കാലിപ്റ്റസ് എന്നിവ മണക്കുകയാണ് ചികിത്സാ രീതി. ഇഎന്‍ടി സര്‍ജന്മാരുടെ വാര്‍ഷിക സമ്മേളനം 'കെന്റ് കോണ്‍ 2021' ഈ ചിക്തിസാ രീതി ഏറെ ഫല പ്രഥമാണെന്ന് വിലയിരുത്തി. കൊവിഡ് ചികിത്സാ കാലയളവിലും കൊവിഡ് നെഗറ്റീവായ ശേഷവും ദിവസേന രണ്ടു നേരം 20 സെക്കന്റ് വീതം റോസ്, നാരങ്ങ, കറയാമ്പൂ, യൂക്കാലിപ്റ്റസ് എന്നിവ മണക്കണം. ഈ ഘ്രാണ പരിശീലനം ഏറെ ഫലപ്രഥമാണെന്നാണ് കണ്ടെത്തല്‍. ഈ ചികിത്സാ രീതി ചെലവു കുറഞ്ഞതും പൊതുവില്‍ ഫലപ്രഥവുമാണെന്ന് പ്രമുഖ ഇഎന്‍ടി സര്‍ജന്മാര്‍ വിലിരുത്തി. കൊവിഡ് 19ന്റെ ഭാഗമായി ഘ്രാണ ശക്തിയില്‍ കുറവു നേരിടുന്ന രോഗികളിലാണ് ഈ ചിക്തിസ നടത്തുന്നത്.
ശ്വസന സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന കൊവിഡ് 19 നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇഎന്‍ടി സര്‍ജന്മാര്‍ ചികിത്സ രംഗത്ത് എടുക്കേണ്ട നടപടികളെ കേന്ദ്രീകരിച്ചായിരുന്നു കടവ് റിസോര്‍ട്ടില്‍ രണ്ടു ദിവസങ്ങളിലായി നടന്ന കെന്റ് കോണ്‍ 2021ലെ പ്രധാന ചര്‍ച്ച. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള അഞ്ഞൂറിലേറെ ഓട്ടോലാറിങ്ങ്‌ഗോളജിസ്റ്റുകള്‍ പങ്കെടുത്ത സമ്മേളനം നൂറിലേറെ ശാസ്ത്രീയ ചികിത്സാ രീതികളുടെ അവതരണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സാക്ഷ്യം വഹിച്ചു. കൊവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കാണ് സമ്മേളനം പ്രാധാന്യം നല്‍കിയത്.
ഓട്ടോലാറിങ്ങ്‌ഗോളജിസ്റ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ പുതിയ ഭാരവാഹികളായി ഡോ.സി പ്രഭാകരന്‍ (പ്രസിഡന്റ്), ഡോ.പി ഷാജിദ് (സെക്രട്ടറി), ഡോ. മന്‍സൂദ് എന്നിവരെ തിരഞ്ഞെടുത്തു.