ഇപിഎഫ് പലിശനിരക്ക് 8.65 ശതമാനമായി ഉയര്‍ത്തി

തീരുമാനത്തിന് ധനമന്ത്രാലയത്തിന്റെ അംഗീകാരം ആവശ്യമാണ്. അംഗീകാരം ലഭിക്കുന്നതോടെ പുതിയ നിരക്കിലുള്ള പലിശ അക്കൗണ്ടുകളിലെത്തും. അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലുള്ള പലിശ നിരക്കാണ് 2017-18ല്‍ ഉണ്ടായത്. 8.8 ശതമാനമായിരുന്നു 2015-16 കാലഘട്ടത്തിലെ പലിശ നിരക്കെന്ന് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നു.

Update: 2019-02-21 14:59 GMT

ന്യൂഡല്‍ഹി: 2018-19ലെ ഇപിഎഫ് പലിശ നിരക്ക് 8.65 ശതമാനമായി ഉയര്‍ത്തി. ട്രസ്റ്റി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. 8.55 ശതമാനമായിരുന്നു 2017- 18ലെ പലിശ നിരക്ക്. പലിശനിരക്ക് ഉയര്‍ത്തില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ 0.1 ശതമാനം വര്‍ധന വരുത്താനാണ് തീരുമാനം ഉണ്ടായതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. തൊഴില്‍മന്ത്രി അധ്യക്ഷനായ ട്രസ്റ്റി ബോര്‍ഡ് യോഗമാണ് ഇപിഎഫ് പലിശ നിരക്ക് നിശ്ചയിക്കുന്നത്.

തീരുമാനത്തിന് ധനമന്ത്രാലയത്തിന്റെ അംഗീകാരം ആവശ്യമാണ്. അംഗീകാരം ലഭിക്കുന്നതോടെ പുതിയ നിരക്കിലുള്ള പലിശ അക്കൗണ്ടുകളിലെത്തും. അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലുള്ള പലിശ നിരക്കാണ് 2017-18ല്‍ ഉണ്ടായത്. 8.8 ശതമാനമായിരുന്നു 2015-16 കാലഘട്ടത്തിലെ പലിശ നിരക്കെന്ന് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നു.

Tags:    

Similar News