മാളയില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തു

Update: 2020-09-23 14:13 GMT

മാളഃ പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി വിഹിതവും കൂടി ഉള്‍പ്പെടുത്തി രണ്ട് ലക്ഷത്തി അറുപത്തി ആറായിരം രൂപ ചിലവഴിച്ച് കൊണ്ട് ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമസഭകളില്‍ നിന്നും ലഭിച്ച ഭിന്നശേഷിക്കാരായ അപേക്ഷകരെ വിദഗ്ദരായ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം പരിശോധന നടത്തി ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള ഉപകരണങ്ങളാണ് വിതരണം ചെയ്തത്.

വീടിന് അകത്തും പുറത്തും ഉപയോഗിക്കാന്‍ കഴിയുന്ന വീല്‍ചെയറുകള്‍, ശ്രവണ സഹായി, സര്‍ജിക്കല്‍ ഷൂ, തെറാപ്പി ബെഡ്, വാക്കര്‍, സ്‌പെഷല്‍ ടേബിള്‍ തുടങ്ങിയ ഉപകരണങ്ങളാണ് ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ വഴി ലഭ്യമാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ബീന സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റോമി ബേബി, പി ഐ നിസാര്‍, വി എന്‍ രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ഗീത മനോജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി എം ഹസീബ് അലി, നിര്‍വ്വഹണ ഉദ്യോഗസ്ഥ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ബീന, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ വി സുജിത് ലാല്‍, വാസന്തി സുബ്രഹ്മുണ്യന്‍, റിഫായ അക്തര്‍, ഷൈല പ്രകാശന്‍, പി സൗദാമിനി, എം കെ കാഞ്ചന തുടങ്ങിയവര്‍ സംസാരിച്ചു.

Similar News