എറണാകുളം ജില്ലാ കലക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു
ജില്ലയ്ക്കുണ്ടാകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുമെന്ന് ചുമതലയേറ്റശേഷം ഡോ. രേണു രാജ് പറഞ്ഞു. കാര്യങ്ങള്‍ വിശദമായി പഠിക്കും. ജില്ലയുടെ വിവിധ പ്രശ്‌നങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പരിഗണിക്കുമെന്നും കലക്ടര്‍ ഡോ. രേണു രാജ് പറഞ്ഞു
കൊച്ചി: എറണാകുളം ജില്ലയുടെ 33ാമത് കലക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന കലക്ടര്‍ ജാഫര്‍ മാലിക്കില്‍ നിന്നാണ് ഇന്ന് ഡോ. രേണു രാജ് ജില്ലയുടെ ചുമതല ഏറ്റെടുത്തത്.ജില്ലയ്ക്കുണ്ടാകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുമെന്ന് ചുമതലയേറ്റശേഷം ഡോ. രേണു രാജ് പറഞ്ഞു.
കാര്യങ്ങള്‍ വിശദമായി പഠിക്കും. ജില്ലയുടെ വിവിധ പ്രശ്‌നങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പരിഗണിക്കും. ജനപ്രതിനിധികള്‍, കോര്‍പ്പറേഷന്‍, വിവിധ സംഘടനകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ പ്രശ്‌നങ്ങളില്‍ ഇടപെടുമെന്നും കലക്ടര്‍ പറഞ്ഞു.
ചുമതല ഏറ്റെടുക്കാനെത്തിയ ഡോ. രേണു രാജിനെ എഡിഎം എസ് ഷാജഹാന്‍ സ്വീകരിച്ചു. കുടുംബാംഗങ്ങളോടൊപ്പമാണ് കലക്ടറെത്തിയത്. പിതാവ് എം കെ രാജകുമാരന്‍ നായര്‍, അമ്മ വി എന്‍ ലത, സഹോദരി ഡോ. രമ്യ രാജ് എന്നിവരും കലക്ടറുടെ ഭര്‍തൃ പിതാവ് വെങ്കിട്ടരാമന്‍, അമ്മ രാജം എന്നിവരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.