കൊച്ചി: മെട്രോയുടെ തൂണുകള്‍ക്ക് കീഴില്‍ അനധികൃതമായി താമസിച്ചിരുന്നവരെ പോലിസ് ഒഴിപ്പിച്ചു. മെട്രോ പോലിസിന്റെ നേതൃത്വത്തിലായിരുന്നു നടപടി. അടുത്തിടെ മെട്രോ സ്‌റ്റേഷനുകളിലെ ഒഴിഞ്ഞ സ്ഥലങ്ങളിള്‍ ഇതര സംസ്ഥാനക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് പോലിസിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു.
ഇത് അപകടങ്ങള്‍ക്ക് വഴി തെളിക്കുമെന്ന് കണ്ടതിനെ തുടര്‍ന്നാണ്് അധികൃതര്‍ നടപടി എടുത്തത്. ഇവരോട് റെയില്‍വേ സ്‌റ്റേഷന്‍, ബസ്സ് സ്റ്റാന്‍ഡ് തുടങ്ങി ആളുകള്‍ ഉള്ള സ്ഥലത്തേക്ക് മാറണമെന്നു ആവശ്യപ്പെട്ടു. വീണ്ടും എത്തിയാല്‍ അഗതി മന്ദിരങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പോലിസ് പറഞ്ഞു.
ഇക്കൂട്ടത്തിലുണ്ടായിരുന്ന മദ്യപാനികളേയും സാമൂഹ്യ വിരുദ്ധരെയും പോലിസ് ഒഴിപ്പിച്ചു.നഗരത്തിലെ കച്ചേരിപ്പടി ഭാഗത്തു നിന്നുമാണ് ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയത്.