ഉരുള്‍പൊട്ടല്‍ ഭീഷണി: റിസോര്‍ട്ടുകളും ഹോട്ടലുകളും താമസക്കാരെ ഒഴിപ്പിക്കണം

ഈ പ്രദേശങ്ങള്‍ ഉരുള്‍പ്പൊട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നടപടി. തഹസില്‍ദാര്‍മാര്‍ ആവശ്യമായ പക്ഷം താമസ സൗകര്യം ഒരുക്കണം.

Update: 2020-08-07 07:48 GMT
ഉരുള്‍പൊട്ടല്‍ ഭീഷണി: റിസോര്‍ട്ടുകളും ഹോട്ടലുകളും താമസക്കാരെ ഒഴിപ്പിക്കണം

കല്‍പറ്റ: പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാല്‍, മൂപ്പെനാട്, തൊണ്ടര്‍നാട്, തിരുനെല്ലി, പൊഴുതന, വൈത്തിരി പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഹോം സ്‌റ്റേകള്‍, റിസോര്‍ട്ടുകള്‍, ഗസ്റ്റ് ഹൗസുകള്‍, ലോഡ്ജിങ് ഹൗസ്, ഹോട്ടല്‍സ് ആന്റ് റിസോര്‍ട്‌സ് എന്നിവ അവിടങ്ങളില്‍ താമസിക്കുന്നവരെ അടിയന്തരമായി മാറ്റണമെന്ന് വയനാട് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഈ പ്രദേശങ്ങള്‍ ഉരുള്‍പ്പൊട്ടല്‍ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നടപടി. തഹസില്‍ദാര്‍മാര്‍ ആവശ്യമായ പക്ഷം താമസ സൗകര്യം ഒരുക്കണം.

കലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപനം പിന്‍വലിക്കുന്നത് വരെ പുതിയ ബുക്കിങ് സ്വീകരിക്കാനും പാടില്ല. ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, പോലിസ് എന്നിവര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.


Tags:    

Similar News