ബെവ്‌കോകളില്‍ ഉദ്യോഗസ്ഥരെ കുറയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരേ എക്‌സൈസ് കമ്മിഷണര്‍

വ്യാജ മദ്യം തടയുന്നതിനും, മദ്യവില്‍പ്പനയില്‍ ക്രമക്കേടുണ്ടാകാതിരിക്കാനുമാണ് അബ്കാരി ചട്ട പ്രകാരം ഉദ്യോഗസ്ഥരുടെ സാനിധ്യമുള്ളത്

Update: 2022-02-24 03:56 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി തുടങ്ങുന്ന ബെവ്‌കോകളില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ കുറയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ എക്‌സൈസ് കമ്മിഷണര്‍. മദ്യനീക്കം നിരീക്ഷിക്കാന്‍ ഒരു ഉദ്യോഗസ്ഥന്‍ മതിയെന്നാണ് സര്‍ക്കാറിന്റെ പുതിയ ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ട് എക്‌സൈസ് കമ്മിഷണര്‍ സര്‍ക്കാരിന് കത്ത് നല്‍കി.ഉദ്യോഗസ്ഥര്‍ക്ക് പകരം സിസിടിവി വെച്ചുള്ള പരിശോധന മതിയെന്നാണ് നികുതി സെക്രട്ടറിയുടെ ഉത്തരവ്.

ഉത്തരവ് നിയമവിരുദ്ധമമെന്നാണ് എക്‌സൈസ് കമ്മിഷണര്‍ ആനന്ദകൃഷ്ണന്‍ സര്‍ക്കാരിനെ അറിയിച്ചത്. വ്യാജ മദ്യം തടയുന്നതിനും, മദ്യവില്‍പ്പനയില്‍ ക്രമക്കേടുണ്ടാകാതിരിക്കാനുമാണ് അബ്കാരി ചട്ട പ്രകാരം ഉദ്യോഗസ്ഥരുടെ സാനിധ്യമുള്ളത്. ഇത് മാറ്റി ഒരു ഉത്തരവിറക്കണമെങ്കില്‍ നിയമം മാറ്റിയെഴുതണം. എക്‌സൈസ് വകുപ്പുമായി ആലോചിക്കാതെയുള്ള ഉത്തരവില്‍ അതൃപ്തിയും കമ്മിഷണര്‍ അറിയിച്ചു.

ഒരു ഉദ്യോഗസ്ഥനെ കൊണ്ടു മാത്രം ഗോഡൗണിലിയോ ഡിസലറിയിലോയോ ജോലികള്‍ മുഴുവന്‍ ചെയ്തു തീര്‍ക്കാനാവില്ലെന്നും എക്‌സൈസ് കമ്മിഷണര്‍ സര്‍ക്കാരിനെ അറിയിച്ചു. കൂടുതല്‍ വെയര്‍ ഹൗസുകള്‍ ആരംഭിക്കുമ്പോള്‍ കൂടുതല്‍ തസ്തികള്‍ തുടങ്ങണമെന്നും എക്‌സൈസ് കമ്മിഷണര്‍ സര്‍ക്കാരിനെ അറിയിച്ചു.

ബെവ്‌ക്കോ വെയര്‍ ഹൗസുകളില്‍ ഒരു സിഐ,ഒരു പ്രവന്റീവ് ഓഫീസര്‍,രണ്ട് സിവില്‍ എക്‌സൈസ് ഓഫീസറുമാണു നിലവിലുള്ളത്. ഇപ്പോഴുള്ള 23 ബെവ്‌ക്കോ ഗോഡൗണുകളിലും എത്തുന്ന മദ്യത്തിന്റെ സാമ്പിള്‍ പരിശോധന, ഔട്ട് ലെറ്റുകളിലേക്കും ബാറുകളിലേക്കും കൊണ്ടുപോകുന്ന മദ്യത്തിന്റെ അളവിന്റെ പരിശോധന എന്നിവയെല്ലാം എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തണമെന്നാണ് ചട്ടം. ഡിസ്‌ലറികളിലും സമാനമായി എക്‌സൈസിന്റെ നിയന്ത്രണമുണ്ട്. ഗോഡൗണില്‍ ജോലി ചെയ്യുന്ന എക്‌സൈസ് ഉദ്യോഗസ്ഥരുടെ ശമ്പളം നല്‍കേണ്ടത് ബെവ്‌ക്കോയാണ്.

Tags:    

Similar News